മയ്യിൽ: കേരള സംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോർപ്പറേഷൻ 2021-22 വർഷത്തേക്കുള്ള വിദ്യാസമുന്നതി മത്സരപ്പരീക്ഷാ പരിശീലനത്തിനുള്ള സഹായധന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ, എൻജിനീയറിങ്, സിവിൽ സർവീസസ്, ബാങ്ക്, പി.എസ്.സി., യു.പി.എസ്.സി., മറ്റ് മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനസഹായത്തിനാണ് അപേക്ഷ ക്ഷണിച്ചത്. മെഡിക്കൽ, എൻജിനീയറിങ് എന്നിവയ്ക്ക് 10,000 രൂപയും സിവിൽ സർവീസിന് 30,000 രൂപവരെയും സഹായധനം നൽകും. ഓൺലൈനായുള്ള അപേക്ഷ ഒക്ടോബർ 10 വരെ സ്വീകരിക്കുമെന്ന് ഡയറക്ടർ കെ.സി. സോമൻ നമ്പ്യാർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: www.kswcfc.org