തിരുവനന്തപുരം: ത്രിവത്സര എൽഎൽ.ബി./ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി./എൽഎൽ.എം. കോഴ്‌സുകളിലേക്ക് ഓൺലൈനിൽ അപേക്ഷിച്ച വിദ്യാർഥികളിൽ അപേക്ഷയിൽ ന്യൂനതകൾ ഉള്ളവരും ഓൺലൈൻ പോർട്ടലിൽ മെമ്മോ ലഭിച്ചിട്ടുള്ളവർക്കും അവ പരിഹരിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ/അനുബന്ധ രേഖകൾ എന്നിവ ഓൺലൈനായി 13-ന് വൈകുന്നേരം അഞ്ചുവരെ അപ്‌ലോഡ് ചെയ്യാം.

സംവരണാനുകൂല്യം പ്രൊഫൈലിൽ അനുവദിക്കുകയും എന്നാൽ കേരളീയനാണെന്നു തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാനുള്ള മെമ്മോ പോർട്ടലിൽ ലഭിച്ചതുമായ വിദ്യാർഥികൾ, മേൽപ്പറഞ്ഞ തീയതിക്കകം സാധുവായ രേഖകൾ സമർപ്പിക്കാത്ത പക്ഷം അനുവദിച്ച സംവരണം റദ്ദാകുന്നതാണ്.