കോട്ടയം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെൻറ് നിയന്ത്രണത്തിൽ കേരള സർവകലാശാലയിൽ അഫിലിയേറ്റുചെയ്ത അപ്ലൈഡ് സയൻസ് കോളേജുകളിൽ 2021-22 അധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.ihrdadmissions.org എന്ന വെബ്സൈറ്റ് മുഖേനയോ, കോളേജുകളിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ www.ihrd.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.