കോട്ടയം: ചിറയിൻകീഴ്‌ മുസലിയാർ കോളേജ്‌ ഓഫ്‌ എൻജിനീയറിങ്ങിൽ ബയോ-മെഡിക്കൽ എൻജിനീയറിങ്‌, ഫുഡ്‌ ടെക്‌നോളജി കോഴ്സുകൾക്ക്‌ കേരള സാങ്കേതിക സർവകലാശാലയുടെ അംഗീകാരം ലഭിച്ചു.

മികച്ച ഫലം, മുൻവർഷങ്ങളിലെ അഡ്‌മിഷൻ, മികച്ച അക്കാദമിക്‌ ഗ്രേഡിങ്‌ തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ്‌ സാങ്കേതിക സർവകലാശാല അംഗീകാരം നൽകിയത്‌. തിരുവനന്തപുരം ജില്ലയിൽ ബയോമെഡിക്കൽ എൻജിനീയറിങ്‌, ഫുഡ്‌ ടെക്‌നോളജി കോഴ്സുകൾക്ക്‌ അംഗീകാരം ലഭിച്ച ഏക കോളേജാണ്‌ മുസലിയാർ എൻജിനീയറിങ്‌ കോളേജ്‌. കോഴ്സുകളിൽ 2021മുതൽ അഡ്‌മിഷൻ ലഭ്യമാകും. സിവിൽ എൻജിനീയറിങ്‌, കംപ്യൂട്ടർ സയൻസ്‌, മെക്കാനിക്കൽ എൻജിനീയറിങ്‌ ഇലക്‌ട്രോണിക്സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻസ്‌ തുടങ്ങിയ ബ്രാഞ്ചുകളിൽ അഡ്‌മിഷൻ നടക്കുന്നു. എൻജിനീയറിങ്‌ അഡ്‌മിഷൻ സംബന്ധിച്ച്‌ www.musaliarcollegeckl.com വെബ്‌സൈറ്റ്‌ സന്ദർശിക്കുകയോ, 9961060720, 9495338319 നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാമെന്ന്‌ പ്രിൻസിപ്പൽ ഡോ. കെ.കെ.അബ്ദുൽ റഷീദ്‌ അറിയിച്ചു.