കോട്ടയം: ദർശന അക്കാദമിയിൽ നീറ്റ് 2022 റെസിഡൻഷ്യൽ, ക്ലാസ് റൂം ബാച്ച് ക്ലാസുകൾ 2021 നവംബർ 10 മുതൽ ആരംഭിക്കും. പന്ത്രണ്ടാംക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് പ്രവേശനം. വിദ്യാർത്ഥികൾക്ക് ക്യാംപസിൽ തന്നെ ഹോസ്റ്റൽ സൗകര്യവും +2 മാർക്ക്, ഈ വർഷത്തെ നീറ്റ് സ്‌കോർ എന്നിവ അടിസ്ഥാനമാക്കി വിവിധ സ്‌കോളർഷിപ്പുകൾ ലഭിക്കുമെന്നും ദർശന അക്കാദമി ഡയറക്ടർ ഫാ. ജിനു മച്ചുകുഴി അറിയിച്ചു.

നിലവിൽ പ്ളസ്‌ടുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ട്യൂഷനൊപ്പം എൻട്രൻസ് ക്രാഷ് കോഴ്‌സ് കൂടി ലഭ്യമാക്കുന്ന എക്‌സ്റ്റെൻഡഡ് ക്രാഷ് കോഴ്‌സ്, പ്ലസ് വൺ ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കായി സയൻസ് ട്യൂഷനൊപ്പം എൻട്രൻസ് പരീശീലനത്തിനും ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ഡെമോ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനും, അഡ്മിഷൻ നേടുന്നതിനും 8547673001, 8547673005 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. ഓൺലൈൻ ആയി അഡ്മിഷൻ നേടുന്നതിന് www.darsanaacademy.co.in സന്ദർശിക്കണം.