തിരുവനന്തപുരം: പുതുതായി ഉൾപ്പെടുത്തിയ മൂന്ന് സ്വാശ്രയ ഫാർമസി കോളേജുകളിൽ ബി.ഫാം. കോഴ്‌സിലെ സർക്കാർ സീറ്റുകളിലേക്ക് ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ടുവരെ ഓപ്ഷൻ നല്കാം. പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഫാർമസി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കാണ് അവസരം. നിലവിൽ ഏതെങ്കിലും കോഴ്‌സിൽ പ്രവേശനം നേടിയവർക്ക് ഓൺലൈൻ ഓപ്ഷൻ നല്കാൻ അർഹതയില്ല. ബുധനാഴ്ച വൈകീട്ട് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 15ന് പ്രവേശനം നേടണം. വിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ.