പെരിയ: കേന്ദ്രസർവകലാശാലയ്ക്ക് കീഴിലുള്ള ഇ. ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്‌കിൽസ് ആൻഡ് എജുക്കേഷൻ നടത്തുന്ന രണ്ട് ഓൺലൈൻ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 31 വരെ നീട്ടി. ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ലൈഫ് സ്‌കിൽസ് കോഴ്‌സിന് പ്ലസ് ടുവും ഒരുവർഷം ദൈർഘ്യമുള്ള പി.ജി. ഡിപ്ലോമാ ഇൻ ലൈഫ് സ്‌കിൽസ് എജുക്കേഷൻ ബിരുദവുമാണ് യോഗ്യത. വിവിധ പഠന, ഗവേഷണ വകുപ്പുകളിൽ 2020-21 അധ്യയനവർഷം പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. 23-ന് വൈകീട്ട് അഞ്ചുവരെ www.cukerala.ac.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 04672309467/466. Email: admissions@cukerala.ac.in.