തിരുവനന്തപുരം: എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക യൂണിവേഴ്‌സിറ്റി ഫെബ്രുവരിയിൽ നടത്തുന്ന ബി.ടെക്. എസ് 7 (റെഗുലർ, സപ്ലിമെന്ററി), ബി.ആർക്. എസ് 9, എം.സി.എ. എസ് 5 (ആർ.എസ്.) എം.സി.എ. ഇന്റഗ്രേറ്റഡ് എസ് 9 (ആർ) പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്ര മാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം. കെ.ടി.യു. പോർട്ടലിലെ സ്റ്റുഡന്റ് പോർട്ടൽ വഴിയാണ് പരീക്ഷാകേന്ദ്ര മാറ്റത്തിനായി അപേക്ഷിക്കേണ്ടത്. ഫെബ്രുവരി ഒൻപത് ആണ് അവസാന തീയതി.