തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്‌സിങ് കോഴ്‌സിൽ സീറ്റ് ഒഴിവുണ്ട്. ബി.എസ്‌സി. നഴ്‌സിങ്, ജി.എൻ.എം., എം.എസ്‌സി. നഴ്‌സിങ് എന്നിവ ജയിച്ചവർക്ക് അപേക്ഷിക്കാം. 27-നകം ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾ: www.mcc.kerala.gov.in ഫോൺ: 0490 2399243, 7558825357.