കണ്ണൂർ: ചെമ്പേരി വിമൽ ജ്യോതിയിൽ 2021-23 ബാച്ച് എം.ബി.എ. പ്രവേശനത്തിനുളള അഭിമുഖം സെപ്റ്റംബർ ഒൻപത്, 10 തീയതികളിൽ ഓൺലൈനായി നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ https://vjim.ac In/admission/online-application/ എന്ന വെബ് ലിങ്കിലൂടെ അപേക്ഷ നൽകണം. മാർക്കറ്റിങ്, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ്, മാനേജ്മെൻറ് എന്നിവയിൽ ഡ്യുവൽ സ്പെഷ്യലൈസേഷനാണ് കോളേജിലുള്ളത്. 50 ശതമാനത്തിലധികം മാർക്കോടെ ബിരുദം നേടിയവർക്കും അവസാനവർഷ ഡിഗ്രി വിദ്യാർഥികൾക്കും ഇൻറർവ്യൂവിൽ പങ്കെടുക്കാം. കാറ്റ്, സി മാറ്റ്, കെ മാറ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമാകും പ്രവേശനം. ഫോൺ: 9400512240, 9400062919, 0460-2212240.