തിരുവനന്തപുരം: പോളിടെക്‌നിക് കോളേജുകളിലേക്ക് തുടർപഠനത്തിന് അപേക്ഷ സമർപ്പിച്ച വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ keralaresults.nic.in എന്ന വെബ്‌പോർട്ടലിൽനിന്നു പുതുക്കിയ മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യണം. 2021 മാർച്ചിലെ വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാംവർഷ പൊതുപരീക്ഷയുടെ സോഫ്റ്റ്കോപ്പി മാർക്ക് ഷീറ്റുകളിൽ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക്-എൻ.എസ്.ക്യു.എഫ്. വിഷയത്തിന്റെ പേര് പരാമർശിച്ചിരുന്നില്ല. പോളിടെക്‌നിക് പ്രവേശനത്തിന് എൻ.എസ്.ക്യു.എഫ്. കോഴ്‌സുകൂടി പരിഗണിക്കുമെന്നതിനാലാണ് പുതുക്കി പുറത്തിറക്കിയത്.