തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ, ധനുവച്ചപുരം, മാവേലിക്കര, കുണ്ടറ, പെരിശ്ശേരി എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട് പ്രവേശനം നടത്താവുന്ന 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി 8ന് രാവിലെ 10 മണി മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. അതത് കോളേജുകളിൽ ഓഫ്‌ലൈനായും അപേക്ഷിക്കാം. വിവരങ്ങൾ www.ihrd.ac.in-ലും ലഭിക്കും.