തിരുവനന്തപുരം: ചാക്ക ഐ.ടി.ഐ.യിൽ പ്രവേശനത്തിന് 2021-ലെ സെലക്ഷൻ ലിസ്റ്റ് www.itichackai.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു.

പോളിടെക്‌നിക് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം : ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള പോളിടെക്‌നിക് കോളേജുകളിൽ ലാറ്ററൽ എൻട്രി, ഒന്നാം വർഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സിറ്റർ കളമശ്ശേരി മുഖേന മൂന്നാമത്തെ അലോട്ട്‌മെന്റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ഐ.എച്ച്.ആർ.ഡി.യുടെ പോളിടെക്‌നിക് കോളേജുകളായ കരുനാഗപ്പള്ളി (0476 2623597, 8547005083), മറ്റക്കര (0481 2542022, 8547005081), പൈനാവ് (04862 232246, 8547005084), മാള (0480 2233240, 8547005080), കുഴൽമന്ദം (0492 2272900, 8547005086) വടകര (0496 2524920, 8547005079) കല്ല്യാശ്ശേരി (0497 2780287, 8547005082) എന്നിവിടങ്ങളിലും പൂഞ്ഞാർ (8547005085) എൻജിനീയറിങ് കോളേജിലേക്കും ഒമ്പതുവരെ അപേക്ഷിക്കാം.

എം.ടെക്. കോഴ്‌സ്

തിരുവനന്തപുരം : എ.പി.ജെ.അബ്ദുൽകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളേജ് ബർട്ടൻഹിൽ നടത്തുന്ന ഇന്റർഡിസിപ്ലിനറി ട്രാൻസ്‌ലേഷണൽ എൻജിനീയറിങ് എം.ടെക്. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബി.ഇ./ബി.ടെക്. ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്- www.tplc.gecbh.ac.in / www.gecbh.ac.in, 7736136161/ 9995527866. ഒക്‌ടോബർ 16നകം അപേക്ഷിക്കണം.