തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ.(ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിൽ അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽനിന്ന്‌ 50 ശതമാനം മാർക്കുള്ള (സംവരണ വിഭാഗത്തിന് സർവകലാശാലാ മാനദണ്ഡമനുസരിച്ച് മാർക്ക് ഇളവ്) ബിരുദധാരികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ www.kittsedu.org വഴി 10-നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9895299870, 0471 2329539, 2329468.