തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ എ.ഐ.സി.ടി.ഇ. ഡോക്ടറൽ ഫെലോഷിപ്പോടെ എൻജിനീയറിങ്, ടെക്‌നോളജിയിൽ ഫുൾടൈം പിഎച്ച്.ഡി. പ്രവേശനത്തിനായി എസ്.സി., എസ്‌.ടി., ഇ.ഡബ്ള്യു.എസ്. വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

തൃശ്ശൂർ സർക്കാർ എൻജിനീയറിങ് കോളേജിലാണ് എസ്.സി., എസ്.ടി., ഇ.ഡബ്ള്യു.എസ്. വിദ്യാർഥികൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ ഓരോ ഒഴിവുള്ളത്. www.app.ktu.edu.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം.

എ.ഐ.സി.ടി.ഇ. ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്ന രേഖകളോടൊപ്പം വേണം അപേക്ഷിക്കേണ്ടത്. എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 500 രൂപയും ഇ.ഡബ്ള്യു.എസ്. വിഭാഗത്തിന് 1000 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 15. അപേക്ഷകൾ സംബന്ധിച്ച സംശയങ്ങൾക്ക് phdadf@ktu.edu.in എന്ന ഇ-മെയിലിൽ ബന്ധപ്പെടണം.