കോട്ടയം: പാത്താമുട്ടം സെൻറ്ഗിറ്റ്സ് എൻജിനീയറിങ് കോളേജ്, എ.ഐ.സി.ടി.ഇ. അടൽ അക്കാദമിയുടെ സഹകരണത്തോടെ ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാമുകൾ നടത്തുന്നു. സാങ്കേതികമേഖലയിലെ ആധുനികവിഷയങ്ങളിൽ സാങ്കേതിക അധ്യാപകർക്കുവേണ്ട അവബോധം സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശ്യം.
ഇലക്ട്രോണിക്സ് എൻജിനീയറിങ് വകുപ്പ് IoT for wearable devices എന്ന പുതിയ വിഷയത്തിൽ നടത്തുന്ന ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാം ജനുവരി 11 മുതൽ 15 വരെയാണ്. .
ഇൻറർ നെറ്റ് ഓഫ് തിങ്ക്സ് എന്ന നൂതനശാഖയിലെ രാജ്യത്തെ പ്രഗല്‌ഭരായ അധ്യാപകരും സാങ്കേതികവിദഗ്‌ധരും സെഷനുകൾ കൈകാര്യംചെയ്യും. വിശദവിവരങ്ങൾക്ക്:
ഡോ.അൻസൽ കെ.എ. (കോ-ഓർഡിനേറ്റർ-9446823134), ഏബ്രഹാം കെ.തോമസ് (കോ കോ-ഓർഡിനേറ്റർ-9847998929). പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ: http://fdp.saintgits.org/wearable-iot
കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പ് അപ്ലൈഡ് മെഷീൻ ലേണിങ് ആൻഡ് ഡാറ്റാ സയൻസ് എന്ന മേഖലയിൽ ആതിഥ്യമരുളുന്ന ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാം ജനുവരി 18 മുതൽ 22 വരെ നടക്കും.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേണിങ്, ഡീപ് ലേണിങ്, ബിഗ് ഡാറ്റ അനലിറ്റിക്സ് സാങ്കേതികശാഖകളിലെ രാജ്യത്തെ പ്രഗല്‌ഭരായ അധ്യാപകരും സാങ്കേതികവിദഗ്‌ധരും സെഷനുകൾ കൈകാര്യംചെയ്യും. വിശദവിവരങ്ങൾക്ക്: ഡോ.ലിജാ ജേക്കബ് (കോ-ഓർഡിനേറ്റർ-9447473770), റാണി സരിത ആർ. (കോ കോ-ഓർഡിനേറ്റർ-9946353850). രജിസ്റ്റർചെയ്യാൻ http://fdp.saintgits.org/applied-ml