തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 2020-21ലെ എ.ഐ.സി.ടി.ഇ. ഡോക്ടറൽ ഫെലോഷിപ്പോടുകൂടി എൻജിനീയറിങ്/ടെക്‌നോളജിയിൽ ഫുൾ-ടൈം പിഎച്ച്.ഡി. പ്രവേശനത്തിനായി എസ്.സി., എസ്.ടി. വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. app.ktu.edu.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം.
എ.ഐ.സി.ടി.ഇ. ഇറക്കിയ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന രേഖകളോടൊപ്പം വേണം അപേക്ഷ നൽകാൻ. 500 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 16. എ.ഐ.സി.ടി.ഇ.യുടെ വിശദമായ അറിയിപ്പും മാർഗനിർദേശങ്ങളും യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ സംബന്ധിച്ച സംശയങ്ങൾക്ക് phdadf@ktu.edu.in എന്ന ഇ-മെയിലിൽ ബന്ധപ്പെടുക.