തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 1871 വിദ്യാലയങ്ങളിൽ നിന്നുള്ള 59170 വിദ്യാർഥികളെയാണ് തിരഞ്ഞെടുത്തത്. പരീക്ഷാഫലം അതത് വിദ്യാലയങ്ങളുടെ ലിറ്റിൽ കൈറ്റ്‌സ് ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റം ലോഗിനിൽ ലഭ്യമാണെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.