തിരുവനന്തപുരം: ആരോഗ്യ വകുപ്പിനു കീഴിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിങ്‌ സ്‌കൂളുകളിൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിങ്‌ ആൻഡ് മിഡ്‌വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ പെൺകുട്ടികളിൽനിന്നു അപേക്ഷ ക്ഷണിച്ചു.

തൈക്കാട് ജെ.പി.എച്ച്.എൻ. ട്രെയിനിങ്‌ സെന്റർ, തലയോലപ്പറമ്പ് ജെ.പി.എച്ച്.എൻ. ട്രെയിനിങ്‌ സെന്റർ, പെരിങ്ങോട്ടുകുറിശി ജെ.പി.എച്ച്.എൻ. ട്രെയിനിങ്‌ സെന്റർ, കാസർകോട് ജെ.പി.എച്ച്.എൻ. ട്രെയിനിങ്‌ സെന്റർ എന്നിവിടങ്ങളിലാണ് കോഴ്‌സ്. 130 സീറ്റുകളുണ്ട്. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhskerala.gov.in ൽ ലഭിക്കും.