കണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളിലെ വി.എച്ച്.എസ്.ഇ. കോഴ്‌സുകളിൽ 3240 സീറ്റുകളിൽ അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ എട്ട്. കണ്ണൂർ ജില്ലയിൽ 1650 സീറ്റും കാസർകോട് 1590 സീറ്റമാണുള്ളത്. 46 കോഴ്‌സുകളാണ് സംസ്ഥാനത്തുള്ളത്. ദേശീയ നൈപുണി യോഗ്യതാ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്.) കോഴ്‌സുകൾ ഇപ്പോൾ വി.എച്ച്.എസ്.ഇ. പഠനത്തിന്റെ ഭാഗമാണ്.

രണ്ടുവർഷത്തെ പഠനം കഴിയുമ്പോൾ ദേശീയാംഗീകാരമുള്ള ഒരു നൈപുണി പരിശീലനയോഗ്യത അധികമായി കൈയിൽ കിട്ടും. ഉപരിപഠനത്തിന് സഹായമാകുന്നതിന് പുറമേ ഇത് തൊഴിൽസാധ്യതയും വർധിപ്പിക്കും. ഹയർ സെക്കൻഡറി വൊക്കേഷണൽ കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കാൻ പ്രത്യേകം അപേക്ഷ നൽകണം. കണ്ണൂർ ജില്ല: 9809106206. കാസർകോട് ജില്ല: 9447124199.