തിരുവനന്തപുരം: 2021-22 അധ്യയനവർഷത്തെ ബി.ടെക്. ഈവനിങ് കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും വിശദാംശങ്ങളും www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിലുള്ള സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചുകാർ വ്യാഴാഴ്ചയും ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് ബ്രാഞ്ചുകാർ വെള്ളിയാഴ്ചയും കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരത്ത് (സി.ഇ.ടി. തിരുവനന്തപുരം) നേരിട്ട് ഹാജരായി പ്രവേശനം നേടണം.