തിരുവനന്തപുരം: സഹകരണ വകുപ്പിനു കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർ ഡാമിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എം.ബി.എ.(ഫുൾ ടൈം) കോഴ്‌സിൽ ഏഴിന് രാവിലെ 10 മുതൽ 12.30 വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തും.

ബിരുദത്തിന് 50 ശതമാനം മാർക്കും കെമാറ്റ്, സിമാറ്റ് അല്ലെങ്കിൽ ക്യാറ്റ് യോഗ്യത നേടിയവർക്കും ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് സർക്കാർ, യൂണിവേഴ്‌സിറ്റി നിബന്ധനകൾക്കു വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാനവർഷ ഫലം കാത്തിരിക്കുന്നവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക്: meet.google.com/hhxoutnxmw. വിവരങ്ങൾക്ക്: 8547618290, www.kicmakerala.in.