തിരുവനന്തപുരം: 2021-23 അധ്യയനവർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ(ഡി.എൽ.എഡ്.) ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം ഭാഷാ കോഴ്‌സുകളിലേക്ക് പൊതു ക്വാട്ട, സ്വാശ്രയം, ഡിപ്പാർട്ട്‌മെന്റ് ക്വാട്ട മുഖേനയുള്ള പ്രവേശനത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാേഫാറത്തിന്റെ മാതൃകയും വിശദവിവരങ്ങളും www.education.kerala.gov.in എന്ന വെബ്‌സൈറ്റിൽ. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 20.