തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിലെ 2022-23 വർഷത്തെ ആറ്, ഒൻപത് ക്ലാസുകളിലേക്കുള്ള ഓൾ ഇന്ത്യ സൈനിക സ്കൂൾ പ്രവേശനപ്പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഒമ്പതാം ക്ലാസിലേക്ക് ആൺകുട്ടികൾ മാത്രം.

പ്രതീക്ഷിക്കുന്ന ഒഴിവുകൾ: ആറാം ക്ലാസിലേക്ക് 75 ആൺകുട്ടികളും 10 പെൺകുട്ടികളും. ഒൻപതാം ക്ലാസിലേക്ക് 10 ആൺകുട്ടികൾ മാത്രം(മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ആൺകുട്ടികൾക്കു മാത്രമായി റിസർവ് ചെയ്തിരിക്കുന്നു).

പ്രവേശനത്തിനുള്ള പ്രായപരിധി 2022 മാർച്ച് 31-ന്, ആറാം ക്ലാസിലേക്ക് 10 വയസ്സിനും 12 വയസ്സിനും മദ്ധ്യേ, ഒൻപതാം ക്ലാസിലേക്ക് 13-നും 15-നും മദ്ധ്യേ. ഒമ്പതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവർ ഏതെങ്കിലും അംഗീകാരമുള്ള സ്‌കൂളിൽ എട്ടാം ക്ലാസ്‌ പാസ്സായവരായിരിക്കണം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 26. പ്രവേശനപ്പരീക്ഷ 2022 ജനുവരി 3-ന് നടത്തുന്നതാണ്. വിശദവിവരങ്ങൾക്ക്: www.sainikschooltvm.nic.in,https://aissee.nta.nic.in.