തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിങ്‌ കോളേജുകളിൽ നടത്തിവരുന്ന ക്രിറ്റിക്കൽ കെയർ നഴ്‌സിങ്‌, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്‌സിങ്‌, ഓങ്കോളജി നഴ്‌സിങ്‌, ന്യൂറോ സയൻസ് നഴ്‌സിങ്‌, കാർഡിയോ തൊറാസിക്ക് നഴ്‌സിങ്‌, നിയോനേറ്റൽ നഴ്‌സിങ്‌, നഴ്‌സസ് ആൻഡ് മിഡ്‌വൈഫറി പ്രാക്ടീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിങ്‌ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

പ്രോസ്‌പെക്ടസ് www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റിൽ. ഒക്‌ടോബർ ഏഴുമുതൽ നവംബർ ആറുവരെ അപേക്ഷിക്കാം.