തിരുവനന്തപുരം: സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളേജുകളിൽ നവംബർ 8, 9 തീയതികളിൽ നടത്താനിരുന്ന എം.ടെക്. പ്രവേശന നടപടികൾ മാറ്റിവച്ചതായി ഡയറക്ടർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

പോളിടെക്‌നിക്: സ്പോർട്ട്‌സ് ക്വാട്ട പ്രവേശനം

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള സ്പോർട്ട്‌സ് ക്വാട്ട സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 11-ന് കളമശ്ശേരി എസ്.ഐ.ടി.ടി.ടി.ആർ. ഓഫീസിൽ നടത്തും. വിശദവിവരങ്ങൾ www.polyadmission.org-ൽ ലഭിക്കും.