പഴയങ്ങാടി: കോവിഡ് കാരണം ക്ഷേത്രകലാ അക്കാദമി ഓൺലൈനിൽ നടത്തിയിരുന്ന ചെണ്ട, ഓട്ടൻതുള്ളൽ, ചുമർചിത്രം എന്നീ കോഴ്സുകൾ 14 മുതൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നേരിട്ട് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. വിദ്യാർഥികൾ അതത് കോഴ്സ് അധ്യാപകരുമായി ബന്ധപ്പെടണം.

ക്ഷേത്രകലാ അക്കാദമി ജനുവരി ആദ്യവാരം ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കലാമണ്ഡലം കൃഷ്ണൻ നായർ ചെയറിൽ ആരംഭിക്കുന്ന മോഹിനിയാട്ടം, ശാസ്ത്രീയസംഗീതം, എന്നീ കോഴ്സുകളിലേക്ക് എട്ടുമുതൽ 18 വയസ്സുവരെയുള്ള കുട്ടികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. wwwkshethrakalaacademy.org എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ 30-നകം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി.ഒ., പിൻ- 670303 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9847913669, 9847510589.