തിരുവനന്തപുരം: പി.ജി. ഡെന്റൽ കോഴ്‌സിലേക്ക്‌ മോപ്പ്‌ അപ്പ്‌ കൗൺസിലിങ് കഴിഞ്ഞ്‌ സ്വാശ്രയ ഡെന്റൽ കോളേജുകളിലെ ഒഴിവുകൾ അതത്‌ കോളേജുകൾ മുഖേന നികത്തും. പ്രവേശന പരീക്ഷാ കമ്മിഷണർ തയ്യാറാക്കി നൽകുന്ന സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളെ പരിഗണിച്ചാണിത്‌. സ്വാശ്രയ കോളേജുകളിലെ വേക്കൻസി ഇവ നികത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ എന്നിവ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

ഒഴിവുകൾ 10ന്‌ വൈകുന്നേരം നാലിനകം അതത്‌ കോളേജുകൾക്ക്‌ നികത്താം. വിദ്യാർഥികൾ അതത്‌ കോളേജുകളുമായി ബന്ധപ്പെടണം. ഹെൽപ്പ്‌ ലൈൻ നമ്പർ 0471-2525300.