വിവിധ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള തീയതി നീട്ടി. പിഴയില്ലാതെ മേയ് 20 വരെയും പിഴയോടെ 24 വരെയും അപേക്ഷിക്കാം. ഹാർഡ് കോപ്പി സമർപ്പിക്കുന്നതിനുള്ള തീയതി മേയ് 31 വരെയും.

പരീക്ഷകളുടെ വിവരങ്ങൾ ചുവടെ:

*ഒന്നാം സെമസ്റ്റർ ബിരുദ (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് -2014 അഡ്മിഷൻ മുതൽ), നവംബർ 2020 *അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് - 2014 അഡ്മിഷൻ മുതൽ), ഒക്ടോബർ 2020.

*അഫിലിയേറ്റഡ് കോളേജുകളിലെ ആറും നാലും സെമസ്റ്റർ എം.സി.എ. (റഗുലർ/സപ്ലിമെന്ററി-2014 അഡ്മിഷൻ മുതൽ), മേയ് 2021.

*ഒന്നും രണ്ടും വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്-2011 അഡ്മിഷൻ മുതൽ-വിദൂര വിദ്യാഭ്യാസം ഉർപ്പെടെ), ഏപ്രിൽ 2021.

ഒന്നാം സെമസ്റ്റർ എം.ബി.എ. (ഒക്ടോബർ 2020), ബി.എഡ്. (നവംബർ 2020) പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പകർപ്പ് സർവകലാശാലയിൽ സമർപ്പിക്കുന്നതിനുള്ള തീയതി മേയ് 19 വരെ നീട്ടി.