ഫെബ്രുവരി 20, 25 തീയതികളിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്താനിരുന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്-2016 അഡ്മിഷൻമുതൽ റഗുലർ/2016-ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം മാർച്ച് 10, 12 തീയതികളിൽ നടക്കും. ഫെബ്രുവരി 24-ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ-റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്(2004-2011 അഡ്മിഷൻ-റഗുലർ/പ്രൈവറ്റ് അദാലത്ത് -സ്പെഷ്യൽ മേഴ്‌സി ചാൻസ് 2018) പരീക്ഷ മാർച്ച് 31-ന് നടക്കും.

ഫെബ്രുവരി 25-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.എ./ബി.കോം. (2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷ മാർച്ച് 31-ന് നടക്കും.

ഫെബ്രുവരി 25, മാർച്ച് രണ്ട്, ആറ് തീയതികളിൽ നടത്താനിരുന്ന സ്പെഷ്യൽ മേഴ്‌സി ചാൻസ് (മറ്റ് യു.ജി. കോഴ്‌സുകൾക്കുവേണ്ടിയുള്ള അദാലത്ത്-സ്പെഷ്യൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ യഥാക്രമം മാർച്ച് 30, 31, ഏപ്രിൽ എട്ട് തീയതികളിൽ നടക്കും. മാർച്ച് രണ്ട്, ആറ് തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.പി.ഇ.എസ്. (2017 അഡ്മിഷൻ റഗുലർ) പരീക്ഷകൾ യഥാക്രമം മാർച്ച് 17, 22 തീയതികളിൽ നടക്കും. മാർച്ച് രണ്ടിന് നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.ആർക്. പരീക്ഷ മാർച്ച് 10-ന് നടക്കും. ഫെബ്രുവരി 25, മാർച്ച് രണ്ട് തീയതികളിൽ നടത്താനിരുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. (അദാലത്ത്-സ്പെഷ്യൽ മേഴ്‌സി ചാൻസ് 2018, നാലാം സെമസ്റ്റർ എം.ബി.എ. (2016 അഡ്മിഷൻ സപ്ലിമെന്ററി/2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ യഥാക്രമം മാർച്ച് 10, 12 തീയതികളിൽ നടക്കും. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.

പി.ജി. (പ്രൈവറ്റ്) പരീക്ഷാ ഫീസ്

ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയ്ക്ക്, രജിസ്‌ട്രേഷൻ സമയത്ത് പരീക്ഷാഫീസടച്ച 2019 അഡ്മിഷൻ റഗുലർ വിദ്യാർഥികൾ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല.

പരീക്ഷാഫലം

2020 മേയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്‌സി. ബയോകെമിസ്ട്രി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി), 2020 മേയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. മദ്ദളം റഗുലർ, 2020 മേയിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് മാനേജ്‌മെന്റ് ഇൻ ഹോസ്പിറ്റാലിറ്റി (എം.എം.എച്ച്.) സപ്ലിമെന്ററി എന്നീ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.