തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് നിലവിലുള്ള ഒഴിവുകളിലേക്ക് പ്രവേശനം നേടുന്നതിനായി തിങ്കളാഴ്ച വൈകീട്ട് നാലുവരെ അപേക്ഷിക്കാം.

ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർ അപേക്ഷിക്കാൻ പാടില്ല. പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവരും അപേക്ഷിക്കേണ്ടതില്ല. നിലവിലുള്ള ഒഴിവുകൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ൽ വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ apply for vacant seats എന്ന ലിങ്കിലൂടെ അപേക്ഷിക്കണം.