തിരുവനന്തപുരം: നിപ വൈറസ് ബാധയെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ അതിജാഗ്രതാനിർദേശം നൽകിയ സാഹചര്യത്തിൽ കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ അറബിക് (കാറ്റഗറിനമ്പർ 288/19) തസ്തികയിലേക്ക് പി.എസ്.സി. ചൊവ്വാഴ്ച നടത്താനിരുന്ന വിവരണാത്മക പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.