തിരുവനന്തപുരം: പോലീസ് ട്രെയിനിങ്‌ കോളേജിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്‌സുകൾക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. പോലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും തിരുവനന്തപുരം പോലീസ് ട്രെയിനിങ്‌ കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുക്കാം.

ക്രിമിനൽ ജസ്റ്റിസിൽ പി.ജി.ഡിപ്ലോമ, സൈബർ ലോയിൽ പി.ജി.സർട്ടിഫിക്കറ്റ്, ഹ്യൂമൻ റൈറ്റ്‌സ്, ഡിസാസ്റ്റർ മാനേജ്‌മെന്റ്, കൺസ്യൂമർ പ്രൊട്ടക്ഷൻ എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത യോഗ്യതയുള്ളവർ www.ignou.ac.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇഗ്നോ സ്റ്റഡിസെന്ററായി പോലീസ് ട്രെയിനിങ്‌ കോളേജ് തിരഞ്ഞെടുക്കണം. വിശദവിവരങ്ങൾ: ignoucentreptc40035p@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും 9495768234, 7012439658 എന്നീ ഫോൺ നമ്പരുകളിലും ലഭിക്കും.