തൃക്കരിപ്പൂർ: ഗവ. പോളിടെക്‌നിക്‌ കോളേജിൽ ഈ അധ്യയന വർഷത്തെ പ്രവേശനം സെപ്റ്റംബർ ആറുമുതൽ ഒൻപതുവരെ കോളേജിൽ നടക്കും. ഒന്നാം അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനോടൊപ്പം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. പ്രവേശനം നേടിയില്ലെങ്കിൽ അലോട്ട്‌മെന്റ് റദ്ദാകും. ഫീസ് അടയ്ക്കേണ്ട വിദ്യാർഥികൾ 3750 രൂപ എ.ടി.എം. കാർഡ് വഴിയും 2772 രൂപ കാഷ് പേമെന്റായും ചെയ്യണം. കൂടുതൽ വിവരങ്ങൾ www.polyadmission.org വെബ്‌സൈറ്റിൽ. ഫോൺ: 0467 2211400.