തിരുവനന്തപുരം: പ്ളസ്‌വൺ പ്രവേശനത്തിന്റെ രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ 7-ന്‌ രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്ന വിധം പ്രസിദ്ധീകരിക്കും. ആദ്യലിസ്റ്റ്‌ പ്രകാരമുള്ള വിദ്യാർഥിപ്രവേശനം ഏഴു മുതൽ 21 വരെ നടക്കും. അലോട്ട്‌മെന്റ്‌ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്‌മിഷൻ ഗേറ്റ്‌വേ ആയ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അലോട്ട്‌മെന്റ്‌ ലഭിച്ചവർ Second Allot Results എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന അലോട്ട്‌മെന്റ്‌ ലെറ്ററിലെ തീയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്‌മെന്റ്‌ ലഭിച്ച സ്കൂളിൽ രക്ഷാകർത്താവിനൊപ്പം എത്തണം.