തിരുവനന്തപുരം: 2020-2021-ലെ ബി.എസ്‌സി. (ഓണേഴ്‌സ്‌) അഗ്രികൾച്ചർ കോ‌ഴ്‌സിലേക്ക്‌ ഒഴിവുള്ള മൂന്ന്‌ സീറ്റുകളിലേക്കുള്ള സ്പോട്ട്‌ അഡ്‌മിഷൻ കേരള കാർഷിക സർവകലാശാല നടത്തും. മെഡിക്കൽ റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക്‌ www.kau.in, www.admission.kau.in എന്നീ വെബ്‌സൈറ്റുകൾ വഴി ഒമ്പതിന്‌ വൈകീട്ട്‌ അഞ്ചിന്‌ മുമ്പായി ഓൺലൈനായി അപേക്ഷിക്കാം. ഹെൽപ്പ്‌ ലൈൻ നമ്പർ: 0487 2438132, 0471-2525300.