തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ആറാംസെമസ്റ്റർ ബിരുദ പരീക്ഷകൾ 15-നും അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പരീക്ഷ 23-നും തുടങ്ങും. സിൻഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതിയുടെ ശുപാർശപ്രകാരം വിശദമായ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

മൂന്നാംസെമസ്റ്റർ എം.എ., എം.കോം., എം.എസ്‌സി. പരീക്ഷകൾ 22-നും ബി.ആർക്. ഒന്നാംസെമസ്റ്റർ 15-നും നാലാംസെമസ്റ്റർ 16-നും തുടങ്ങും. സ്പെഷ്യൽ ബി.എഡ്. പരീക്ഷ 15-ന് നടക്കും. 2019 പ്രവേശനം നേടിയ രണ്ടാംസെമസ്റ്റർ ബിരുദക്കാരുടെ മലയാളം പരീക്ഷ 28, 29 തീയതികളിലാണ്.