തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച വിദ്യാർഥികളിൽനിന്ന് ബി.പി.എൽ. സ്കോളർഷിപ്പിന് ലഭിച്ച അപേക്ഷകളിൽ ജില്ലാ കളക്ടറുടെ പരിശോധനാ റിപ്പോർട്ട് ലഭ്യമായ വിദ്യാർഥികളുടെ വെയിറ്റേജ് മാർക്ക് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ.