തിരുവനന്തപുരം: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2020-21 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിനായി അപേക്ഷിക്കേണ്ട അവസാനതീയതി ഫെബ്രുവരി 28 വരെ നീട്ടി. അപേക്ഷാഫോം അതത് ജില്ലാ ഓഫീസിൽ ലഭിക്കുന്നതിനു പുറമേ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kmtwwfb.org-ൽനിന്നു ലഭിക്കും.