തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിലെ വാർഡ് ബോയ് തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ 15-ന് രാവിലെ 9-ന് നടക്കും. പത്താം ക്ലാസ് പാസായ, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. മാസം 21,000 രൂപയാണ് ശമ്പളം.