:സർക്കാർ/എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നുവർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക്, ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന് അപേക്ഷിക്കാം.

ഒരു വർഷത്തേക്ക് 6000 രൂപയാണ് സ്കോളർഷിപ്പ്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.minortiywelfare.kerala.gov.in

ന്യൂനപക്ഷവിഭാഗ വിദ്യാർഥികൾക്ക് ഫീ റീഇംബേഴ്‌സ്‌മെന്റ്

:സർക്കാർ അംഗീകൃത സ്വകാര്യ ഐ.ടി.ഐ.കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി ഫീ റീഇംബേഴ്‌സ്‌മെന്റ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ടവർക്കാണ് സ്കോളർഷിപ്പ്. ഒരുവർഷത്തെ കോഴ്‌സിന് 10,000 രൂപയും രണ്ടുവർഷത്തെ കോഴ്‌സിന് 20,000 രൂപയുമാണ് തുക. വിവരങ്ങൾക്ക്: www.minortiywelfare.kerala.gov.in

മദർതെരേസ സ്കോളർഷിപ്പ്

:സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിലെ നഴ്‌സിങ് ഡിപ്ലോമ/ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്യരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് മദർതെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 15,000 രൂപയാണ് സ്കോളർഷിപ്പ്. സർക്കാർ അംഗീകൃത സെൽഫ് ഫിനാൻസിങ് നഴ്‌സിങ് കോളേജുകളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്:

www.minortiywelfare.kerala.gov.in 04712300524.

സി.എ., സി.എസ്. സ്കോളർഷിപ്പ്

:ചാർട്ടേർഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്/ കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് നൽകുന്നതിന് അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട എട്ടുലക്ഷംരൂപയിൽത്താഴെ വാർഷികവരുമാനമുള്ള കുടുംബങ്ങളിലെ അവസാനവർഷ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 04712300524 www.minortiywelfare.kerala.gov.in