പെരിയ: കേന്ദ്ര സർവകലാശാലയിലെ രസതന്ത്രവകുപ്പിൽ അതിഥി അധ്യാപക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 10-ന് ഉച്ചയ്ക്ക് 12-ന് നടക്കും. രജിസ്‌ട്രേഷൻ രാവിലെ 10.30-ന് തുടങ്ങും. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പെരിയ കാമ്പസിൽ എത്തണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു ലെക്ചറിന് 1000 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 30,000 രൂപ പ്രതിഫലം ലഭിക്കും. വെബ്‌സൈറ്റ്:www.cukerala.ac.in.