തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഫിസിക്‌സ്‌ പഠനവകുപ്പിൽ ഇന്റർ യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെന്റർ സ്‌പോൺസർചെയ്ത ന്യൂക്ലിയാർ ഗവേഷണ പ്രോജക്‌ടിൽ ഒരു റിസർച്ച് ഫെലോ/പ്രോജക്‌ട്‌ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. കാലാവധി മൂന്നുവർഷം. പ്രായപരിധി 28 വയസ്സ്. യോഗ്യത 55 ശതമാനം മാർക്കിൽ കുറയാത്ത എം.എസ്‌സി. ഫിസിക്‌സ്‌ ബിരുദമോ തത്തുല്യയോഗ്യതയോ. താത്‌പര്യമുള്ളവർ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ പ്രൊഫ. എം.എം. മുസ്തഫയ്ക്ക് ഒക്ടോബർ 12-ന് മുൻപായി അപേക്ഷ സമർപ്പിക്കണം. mmm@uoc.ac.in എന്ന ഇ-മെയിലിലേക്കാണ് അപേക്ഷ അയക്കേണ്ടത്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.