തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. 12-ന് രാവിലെ 10.30-ന് പഠനവിഭാഗത്തിൽ നടക്കുന്ന ഇന്റർവ്യൂവിൽ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളും വയസ്സ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളും സഹിതം ഹാജരാകണം. അടിസ്ഥാനയോഗ്യത: ഇംഗ്ലീഷിൽ പി.ജി.യും നെറ്റും.