തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ എന്‍ജിനീയറിങ് എന്നീ ബ്രാഞ്ചുകളില്‍ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഐ.ടി.ഐ./ കെ.ജി.സി.ഇ., പ്ലസ്ടു/ വി.എച്ച്.എസ്.ഇ. വിഭാഗങ്ങളില്‍ അവശേഷിക്കുന്ന ഒഴിവുകളിലേക്കുള്ള രണ്ടാം സ്ലോട്ട് അഡ്മിഷന്‍ 6-ന് രാവിലെ 9.30 മുതല്‍ നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നടക്കും.

അഡ്മിഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനായി പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ജനറല്‍/ സംവരണ വിഭാഗക്കാരും അന്നേ ദിവസം രാവിലെ 9.30 മുതല്‍ 11.30 വരെ കോളേജില്‍ ഹാജരായി രജിസ്‌ട്രേഷന്‍ നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.polyadmission.org/let എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

തിരുവനന്തപുരം: കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി രണ്ടാംഘട്ട സ്‌പോട്ട് പ്രവേശനം 6-ന് കോളേജില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അന്നേദിവസം രാവിലെ 9.30 മുതല്‍ 11 മണിവരെ രജിസ്റ്റര്‍ ചെയ്യാം. 11 മണിക്കു ശേഷം ഹാജരാകുന്നവരെ പരിഗണിക്കുന്നതല്ല. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ടി.സി.യുടെയും അസല്‍ ഹാജരാക്കണം. ഫീസ് ആനുകൂല്യം ഉള്ളവര്‍ ഏകദേശം 14,000 രൂപയും മറ്റുള്ളവര്‍ ഏകദേശം 16,500 രൂപയും അടയ്‌ക്കേണ്ടതാണ്. പി.ടി.എ. ഫീസ് ഒഴികെയുള്ള എല്ലാ ഫീസും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴി ഒടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/let

സി.ഒ.ഇ. ട്രേഡ് പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സെപ്റ്റംബര്‍ 2021ല്‍ നടന്ന അഖിലേന്ത്യ സി.ഒ.ഇ. ട്രേഡ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം www.det.kerala.gov.in ലും ബന്ധപ്പെട്ട സര്‍ക്കാര്‍ ഐ.ടി.ഐ.കളിലും ലഭിക്കും.