കണ്ണൂർ: പിലാത്തറ എം.ജി.എം. പോളിടെക്നിക് കോളേജിലെ കെമിക്കൽ, സിവിൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്ലോമ കോഴ്സുകളിലെ ലാറ്ററൽ എൻട്രിയിൽ ഒഴിവുള്ള ഗവ. ക്വാട്ട സീറ്റുകളിലേക്കും മാനേജ്മെൻറ് ക്വാട്ട സീറ്റുകളിലേക്കും തത്‌സമയ പ്രവേശനം ബുധനാഴ്ച നടക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് തത്‌സമയ പ്രവേശനം.

താത്പര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കളോടൊപ്പം കോളേജിലെത്തണം. പ്രവേശനത്തിനായി രജിസ്റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാം. പ്ലസ്‌ടു ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളിൽ 50 ശതമാനം മാർക്ക് നേടിയവർക്കും ഐ.ടി.ഐ. 50 ശതമാനം മാർക്ക് നേടിയവർക്കും ലാറ്ററൽ എൻട്രിയിലൂടെ നേരിട്ട് രണ്ടാം വർഷത്തേക്ക് പ്രവേശനം നേടാം. പോളിടെക്നിക് റഗുലർ (മൂന്നുവർഷം) കോഴ്സുകളിലെ ഒഴിവുള്ള ഗവ. ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്കും ബന്ധപ്പെടാം. ഫോൺ: 7902883111, 9400789564.