തൊടുപുഴ: വഴിത്തല ശാന്തിഗിരി കോളേജിൽ പോപ്പുലർ ഹ്യുണ്ടായ് ക്യാമ്പസ് ഇന്റർവ്യു നടത്തുന്നു. ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്കും ബി.ടെക്, ഡിപ്ലോമ ആൻഡ്‌ ഐ.ടി.ഐ. (മെക്കാനിക്കൽ ആൻഡ്‌ ഓട്ടോമൊബൈൽ) ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. എക്‌സിക്യുട്ടീവ് - സെയിൽസ്, ഡിജിറ്റൽ മാർക്കറ്റിങ്‌, ടെക്‌നിഷ്യൻസ്, കസ്റ്റമർ റിലേഷൻസ് ആൻഡ്‌ ബാക്ക് ഓഫീസ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ബുധനാഴ്ച രാവിലെ 10-ന് സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽകാർഡ്, ബയോഡേറ്റ മുതലായവ സഹിതം നേരിട്ട്ഹാജരാകണം. തിരഞ്ഞെടുക്കുന്നവർക്ക് ഉടൻ നിയമനം ലഭിക്കും. ഫോൺ: 8281682469.