തിരുവനന്തപുരം: 2021 വർഷത്തെ മെഡിക്കൽ / ആയുർവേദ / മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഭിന്നശേഷി വിഭാഗം സംവരണത്തിന് അർഹരായവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷാകമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് ’KEAM 2021 - Candidate Portal’ ൽ ലഭ്യമായ ’category List’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ലിസ്റ്റ് കാണാം. ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300.