തിരുവനന്തപുരം: ഈവർഷത്തെ സെറ്റ് പരീക്ഷ ജനുവരി ഒമ്പതിന് നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യണം. തപാൽമാർഗം ലഭിക്കില്ല. അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാതെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.