കണ്ണൂർ: ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ തുടങ്ങുന്ന ആറുമാസത്തെ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ പാർട്ട് ടൈം കോഴ്‌സിലേക്ക് പ്ലസ്ടു പാസായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. എസ്‌.സി./എസ്.ടി./മറ്റ് പിന്നാക്ക വിദ്യാർഥികൾക്ക് പട്ടികജാതി വികസനവകുപ്പിൽനിന്ന് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. അപേക്ഷാഫോമും വിശദവിവരവും www.ihrd.ac.in-ൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (എസ്.സി., എസ്.ടി. വിദ്യാർഥികൾക്ക് 100 രൂപ) സഹിതം 15-ന് വൈകുന്നേരം നാലിന് മുൻപ് സ്ഥാപനമേധാവിക്ക് നൽകണം. ഫോൺ: 0497 2877600, 8547005059.